NEWS
ഗുരു സ്മൃതി സംഗമം
30/03/2026 03:55 PM IST
nila

ഗുരു ധർമ്മ പ്രചരണ സഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഗുരു സ്മൃതി സംഗമവും ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടന്നു. ജിഡിപിഎസ് ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ ബി യാശോധരന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ ദീപ സ്റ്റെനറ്റ് സ്വാഗതവും ഭദ്രൻ പാറയ്ക്കൽ ഉദ്ഘാടനകർമ്മവും നിർവഹിച്ചു. തുടർന്ന് ഗുരുവിന്റെ ഈശ്വരീയ ഭാവത്തെ കുറിച്ച് ലീലാ ബോസ് പ്രഭാഷണവും നടത്തി. സ്മിത ഷെറു, ശ്രീമതി ശാന്തമ്മ എന്നിവർ സംസാരിച്ചു. ജിഡിപിഎസ് ചെറിയനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അയി രാജൻ മാവടിയെയും സെക്രട്ടറിയായി സുരേന്ദ്രനെയും യോഗം തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ഡോളി, തങ്കമണി മോഹൻ, ചന്ദ്രമതി, പ്രമോദ്, സൂരജ്, അരുൺ എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











